Rahul Tewatia and his journey
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ 224 റണ്‍സ് സ്‌കോര്‍ പിന്തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് വിജയം നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത് രാഹുല്‍ തെവാത്തിയ എന്ന ഓള്‍റൗണ്ടറാണ്. ഒരു സമയത്ത് പഴിക്കുകയും ട്രോളുകയും ചെയ്ത നാവുകളെക്കൊണ്ട് തന്നെ പുകഴ്ത്തി പറയിച്ച പോരാളിയാണ് രാഹുല്‍ തെവാത്തിയ. തോല്‍ക്കാന്‍ മനസില്ലാത്ത തെവാത്തിയ ഷെല്‍ടോണ്‍ കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്സ് നേടിയതാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. സീറോയില്‍ നിന്ന് ഹീറോ ആയ രാഹുല്‍ തെവാത്തിയയെക്കുറിച്ച് കൂടുതല്‍ അറിയാം